nn

 പരീക്ഷാ കോ-ഓർഡിനേറ്ററും പ്രതിയായേക്കും

 നാല് വിദ്യാർത്ഥിനികൾ കൂടി പരാതി നൽകി

കൊ​ല്ലം​:​ ​ആ​​​യൂ​​​ർ​​​ ​​​മാ​​​ർ​​​ത്തോ​​​മ​​​ ​കോ​​​ളേ​​​ജി​​​ൽ​​​ ​​​നീ​​​റ്റ് ​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​നെ​ത്തി​യ​​​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​ ​അ​ടി​വ​സ്ത്രം​ ​അ​ഴി​ച്ചു​ ​വ​യ്പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​കോ​ളേ​ജി​ലെ​യും​ ​പ​രി​ശോ​ധ​നാ​ ​ഏ​ജ​ൻ​സി​യി​ലെ​യും​ ​അ​ഞ്ച് ​വ​നി​താ​ ​ജീ​വ​ന​ക്കാ​ർ​ ​അ​റ​സ്റ്റി​ൽ.കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ധ​ർ​മ്മേ​ന്ദ്ര​ ​പ്ര​ധാ​ൻ​ ​ദേ​ശീ​യ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​യോ​ട് ​(​എ​ൻ.​ടി.​എ​)​ ​റി​പ്പോ​ർ​ട്ട് ​തേ​ടി.​ ​പ​രാ​തി​ ​കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ​ആ​ദ്യം​ ​അ​റി​യി​ച്ച​ ​എ​ൻ.​ടി.​എ​ ​പി​ന്നീ​ട് ​നി​ജ​സ്ഥി​തി​ ​ക​ണ്ടെ​ത്താ​ൻ​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ചു.​ ​കൊ​ല്ല​ത്തെ​ത്തി​ ​തെ​ളി​വെ​ടു​പ്പും​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​ ​മൊ​ഴി​യു​മെ​ടു​ക്കും.
ഇ​ന്ന​ലെ​ ​വി​ദ്യാ​ർ​ത്ഥി,​ ​യു​വ​ജ​ന​ ​സം​ഘ​ട​ന​ക​ൾ​ ​കോ​ളേ​ജി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ൽ​ ​സം​ഘ​ർ​ഷ​വും​ ​ക​ല്ലേ​റു​മു​ണ്ടാ​യി.​ ​കോ​ളേ​ജി​ന്റെ​ ​ജ​ന​ൽ​ ​ചി​ല്ലു​ക​ൾ​ ​ത​ക​ർ​ത്തു.​ ​പൊ​ലീ​സു​കാ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്രു.​ ​പൊ​ലീ​സ് ​ലാ​ത്തി​ച്ചാ​ർ​ജ് ​ന​ട​ത്തി.
കോ​ളേ​ജ് ​ജീ​വ​ന​ക്കാ​രും​ ​ആ​യൂ​ർ​ ​സ്വ​ദേ​ശി​ക​ളു​മാ​യ​ ​എ​സ്.​ ​മ​റി​യാ​മ്മ,​ ​കെ.​ ​മ​റി​യാ​മ്മ,​ ​സ്റ്റാ​ർ​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​രാ​യ​ ​മ​ഞ്ഞ​പ്പാ​റ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഗീ​തു,​ ​ജോ​ത്സ​ന​ ​ജോ​ബി,​ ​ബീ​ന​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.പ​രാ​തി​ക്കാ​രാ​യ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​ഇ​വ​രെ​ ​തി​രി​ച്ച​റി​ഞ്ഞു.​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ക്ക​ൽ​ ​(​ഐ.​പി.​സി​ ​-​ 354​),​ ​മാ​ന​ഹാ​നി​ ​വ​രു​ത്ത​ൽ​ ​(​ഐ.​പി.​സി​-​ 509​)​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​രം​ ​ജാ​മ്യ​മി​ല്ലാ​ ​കു​റ്റ​മാ​ണ് ​ചു​മ​ത്തി​യ​ത്. പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പ് ​ചു​മ​ത​ല​യു​ള്ള​ ​കോ​ളേ​ജി​ലെ​ ​എം.​സി.​എ​ ​വി​ഭാ​ഗം​ ​എ​ച്ച്.​ഒ.​ഡി​യും​ ​നീ​റ്റ് ​പ​രീ​ക്ഷാ​ ​സെ​ൻ​ട്ര​ൽ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ​ ​പ്രി​ജി​ ​കു​ര്യ​ൻ​ ​ഐ​സ​ക്കി​നെ​ ​പ്ര​തി​ചേ​ർ​ത്തേ​ക്കും.​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​അ​ടി​വ​സ്ത്രം​ ​അ​ഴി​പ്പി​ച്ച​തെ​ന്നാ​ണ് ​അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​ ​മൊ​ഴി.​ ​സം​ഭ​വ​വു​മാ​യി​ ​ത​ങ്ങ​ൾ​ക്ക് ​ബ​ന്ധ​മി​ല്ലെ​ന്ന് ​കോ​ളേ​ജ് ​മാ​നേ​ജ്മെ​ന്റ് ​അ​റി​യി​ച്ചു. ഇ​ന്ന​ലെ​ ​നാ​ല് ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ ​കൂ​ടി​ ​പ​രാ​തി​ ​ന​ൽ​കി.​ ​കൂ​ടു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ ​പ​രാ​തി​യു​മാ​യി​ ​എ​ത്തി​യാ​ൽ​ ​കേ​സി​ൽ​ ​അ​വ​രെ​ ​സാ​ക്ഷി​ക​ളാ​ക്കും.
തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​'​സ്റ്റാ​ർ​" ​ഏ​ജ​ൻ​സി​യെ​യാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ൻ.​ടി.​എ​ ​ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​യി​രു​ന്ന​ത്.​ ​ഇ​തി​ലെ​ ​ജീ​വ​ന​ക്കാ​രെ​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​കോ​ളേ​ജ് ​ജീ​വ​ന​ക്കാ​രു​ടെ​ ​പ​ങ്കും​ ​വ്യ​ക്ത​മാ​യ​ത്.​ ​നി​രീ​ക്ഷ​ണ​ ​കാ​മ​റ​ ​കൂ​ടി​ ​പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രു​ന്നു​ ​അ​റ​സ്റ്റ്. വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അം​ഗം​ ​ഷാ​ഹി​ദാ​ ​ക​മാ​ൽ​ ​കോ​ളേ​ജി​ലെ​ത്തി​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.

ദേഹ പരിശോധയ്ക്ക്

ബേക്കറി ജീവനക്കാരിയും

കൊല്ലത്തെ ഒരു എക്സ് സർവീസുകാരൻ വഴി ചടയമംഗലത്തെ ഒരു രാഷ്ട്രീയ പാർട്ടി നേതാവിനെ ഇടനിലക്കാരനാക്കിയാണ് എൻ.ടി.എ നിയോഗിച്ച ഏജൻസി പരിശോധനാ സംഘത്തെ നിശ്ചയിച്ചത്. ബേക്കറി ജീവനക്കാരി ഉൾപ്പെടെ നാല് വനിതകളും നാല് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെല്ലാം പ്രദേശവാസികളാണ്. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള പ്രിജി കുര്യൻ ഐസക്കാണ് കോളേജ് ജീവനക്കാരെ ദേഹപരിശോധനയ്ക്ക് സഹായികളായി നിയോഗിച്ചത്.

ദേഹപരിശോധന അടക്കമുള്ള സുരക്ഷാ ജോലികൾക്ക് നാഷണൽ ടെസ്റ്റിംഗ് എജൻസി നിയോഗിച്ച തിരുവനന്തപുരം ആസ്ഥാനമായ ഏജൻസിക്ക് വലിയ വീഴ്ച സംഭവിച്ചു.

-അന്വേഷണ സംഘം