photo
നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അഖിലേന്ത്യാ ജനാഖിപത്യ മഹിളാ അസോസിയേഷൻ കൊട്ടാരക്കര, നെടുവത്തൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ നടത്തിയ പ്രകടനം

കൊട്ടാരക്കര: നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊട്ടാരക്കര, നെടുവത്തൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ഏരിയ പ്രസിഡന്റ് സുഷമ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബിന്ദു പ്രകാശ്, ജലജ ബാലകൃഷ്ണൻ, രജിത ലാൽ, ഷൈല സലിംലാൽ, എം.സി.രമണി, അനിത ഗോപകുമാർ, ഷീന ശ്രീനിവാസൻ, വിദ്യാ ചന്ദ്രൻ,ബീന എന്നിവർ സംസാരിച്ചു.