
കരീപ്ര: ഗാന്ധിഭവൻ ശരണാലയം അഭയകേന്ദ്രത്തിലെ അന്തേവാസി എം.സി. വർഗീസ് (80) നിര്യാതനായി. പത്ത് വർഷം മുമ്പ് പുനലൂർ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന വർഗീസിനെ അവശനിലയിൽ കണ്ടെത്തിയ പുനലൂർ പൊലീസ് ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു. പുനലൂർ ഭരണിക്കാവ് സ്വദേശിയായ ഇദ്ദേഹത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. അറിയുന്നവർ ഗാന്ധിഭവനുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9605047000.