srisri

പടിഞ്ഞാറെ കല്ലട: ജീവനകലയുടെ സ്ഥാപകനും ആഗോള ആത്മീയ ഗുരുവുമായ ശ്രീ ശ്രീ രവിശങ്കറിനെ തെക്ക് കിഴക്കൻ അമേരിക്കൻ രാജ്യമായ സുറിനെയ്‌മിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ഹോണറി ഓർഡർ ഒഫ് ദി യെല്ലോ സ്റ്റാർ നൽകി ആദരിച്ചു. ശ്രീ ശ്രീയുടെ സേവനങ്ങൾ മുൻനിറുത്തി സുറിനെയിം രാഷ്ട്രപതി ചന്ദ്രിക പെർസാദ് സന്തോഖിയാണ് ബഹുമതി സമ്മാനിച്ചത്. സുറിനെയ്‌മിലെ ജനത അങ്ങയെ ഊഷ്മളമായി വരവേൽക്കുന്നുവെന്ന് രാഷ്ട്രപതി അഭിസംബോധന പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തെ വ്യവസായികളുമായി ശ്രീ ശ്രീ രവിശങ്കർ കൂടിക്കാഴ്ച നടത്തി. സുറിനെയ്‌മിൽ സ്തുതർഹ്യ സേവനം ചെയ്യുന്ന അദ്ധ്യാപകർക്കും സ്വയം സന്നദ്ധസേവകർക്കും ബഹുമതി സമർപ്പിക്കുന്നതായി ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.