gopu-14

പരവൂർ: കായലിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ളാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. നെടുങ്ങോലം ഒഴുകുപാറ തോട്ടിൻകര വീട്ടിൽ സന്തോഷ് - പ്രശാന്തി ദമ്പതികളുടെ മകൻ ഗോപുവാണ് (14) മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് 4 ഓടെ മറ്റ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഗോപു മുങ്ങിത്താഴുകയായിരുന്നു. നെടുങ്ങോലം ചാപ്രോത്തൊടി കടവിലായിരുന്നു അപകടം. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ ഫയർഫോഴ്‌സിലും പൊലീസിലും വിവരം അറിയിച്ചു. ഫയർഫോഴ്സെത്തിയാണ് ജഡം പുറത്തെടുത്തത്. ഉളിയനാട് എസ്.എൻ ട്രസ്റ്റ് സ്കൂളിലാണ് പഠിച്ചിരുന്നത്. നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ: പാർവതി, ഗായത്രി, വിച്ചു.