1-
ഗീത

കൊല്ലം: കല്ലുവാതുക്കൽ ജംഗ്ഷന് സമീപം കൊല്ലം ഭാഗത്തേയ്ക്കുള്ള ബസ്

സ്റ്റോപ്പിൽ വച്ച് യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് കവർന്ന യുവതിയെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വള്ളിയൂർ സ്വദേശി മുരുകന്റെ ഭാര്യ ഗീതയാണ് (35) പിടിയിലായത്. കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശിയായ അംബികയുടെ ബാഗിലെ പണവും രേഖകളുമടങ്ങിയ പഴ്‌സാണ് കവർന്നത്.

സംശയം തോന്നിയ അംബിക മ​റ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പാരിപ്പള്ളി ഇൻസ്‌പെക്ടർ അൽജബാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ കെ.സുരേഷ്‌കുമാർ, എസ്. രാജേഷ്, സി.പി.ഒ ഡോൾമ, സി.പി.ഒ സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.