1-

കൊല്ലം: പട്ടത്തിന്റെ നൂലിൽ കുരുങ്ങി ഉയരമുള്ള മാവിൽ കുടുങ്ങിയ പരുന്തിന് രക്ഷകരായി ചാമക്കട അഗ്നിരക്ഷാ സേന. ഇന്നലെ രാവിലെ പത്തോടെയാണ് തങ്കശേരി പി.ഡബ്‌ള്യു.ഡി ഇലക്ട്രോണിക്സ് വിഭാഗം കെട്ടിടത്തിന് സമീപത്തെ മരത്തിൽ കുടുങ്ങിയ നിലയിൽ പരുന്തിനെ കണ്ടെത്തിയത്. പ്രദേശവാസികൾ അഗ്നിരക്ഷാനിലയത്തിൽ അറിയിച്ചതിനെ തുടർന്ന് സ്​റ്റേഷൻ ഓഫീസർ ബി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അസി. സ്​റ്റേഷൻ ഓഫീസർ ബി. യേശുദാസ്, ഗ്രേഡ് അസി. സ്​റ്റേഷൻ ഓഫീസർ പ്രസാദ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ രതീഷ്, അനീഷ് പ്ലാസിഡ്, കൃഷ്ണനുണ്ണി, സേതുനാഥ്, ഡ്രൈവർമാരായ നിഷാദ്, സൂര്യകാന്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.