ചവറ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീണ്ടകരയിൽ ഇപ്പോഴത്തെ പാലത്തിന് കിഴക്കുവശത്തും പടിഞ്ഞാറു വശത്തുമായി ഓരോ പാലങ്ങൾ കൂടി വരുന്നു. അതിന്റെ ഭാഗമായി ടെസ്റ്റ് പൈലിംഗ് ജോലികൾ ആരംഭിച്ചു. പാലത്തിന്റെ പൈലിംഗ് ജോലികൾ എറണാകുളത്തെ റെൽ കോൺ ഇന്ത്യാ ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയാണ് നടത്തുന്നത്. ഈ ഭാഗത്തെ ദേശീയപാതയുടെ പണി ആന്ധ്രാപ്രദേശിലെ വിശ്വാസമുദ്ര എന്ന കമ്പിനിയാണ് നടത്തുന്നത്. ദേശീയ പാതയിലെ ഏറ്റവും വലിയപാലം നീണ്ടകരയിലാണ്. കൂടാതെ ഇത്തിക്കര, കാവനാട് , അയത്തിൽ, ടി.എസ് കനാലിന് കുറുകെ ചവറ പാലം, കന്നേറ്റി, കൃഷ്ണപുരം, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലും പാലം നിർമ്മിക്കണം. കൃഷ്ണപുരത്തെ പൈലിംഗ് ടെസ്റ്റ് പൂർത്തിയായി പാലത്തിന്റെ ലോഡ് ടെസ്റ്റ് നടപടിക്രമങ്ങൾ നടന്നു വരുന്നു.