plastic

തൊ​ടി​യൂർ: പ​ഞ്ചാ​യ​ത്തി​ന്റെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തിൽ തൊ​ടി​യൂ​രി​ലെ സൂ​പ്പർ​മാർ​ക്ക​റ്റു​കൾ, ബേ​ക്ക​റി​കൾ, സ്റ്റേ​ഷ​ന​റി​ക​ട​കൾ, ചി​ക്കൻ​സ്റ്റാ​ളു​കൾ, മ​ത്സ്യ​മാർ​ക്ക​റ്റു​കൾ തു​ട​ങ്ങി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ പതിനായിരത്തിൽ​പ്പ​രം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ്പ​ന്ന​ങ്ങൾ പി​ടി​ച്ചെ​ടു​ത്തു. വ്യാ​പാ​രി​ക​ളിൽ നി​ന്ന് 40,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ഹെൽ​ത്ത് ഇൻ​സ്‌​പെ​ക്ടർ അ​ജി​ത്ത്​കു​മാർ, ജൂ​നി​യർ ഹെൽ​ത്ത് ഇൻ​സ്‌​പെ​ക്ടർ ര​തീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി.സെ​ക്ര​ട്ട​റി മോ​ഹ​നൻ, യു.ഡി.സിമാ​രാ​യ അൻ​സർ, ടി​ജോ എ​ന്നി​വർ ഉൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.