കൊല്ലം: കൊറ്റങ്കര ഗ്രാമ പഞ്ചായത്തുതല കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടേയും ഉദ്ഘാടനം കൊറ്റങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ദേവദാസ് നിർവ്വഹിച്ചു. കേരളപുരം സ്വാശ്രയ കർഷക വിപണിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം മജീനാഷാനിർ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാറൂഖ് നിസാർ, കൃഷി ഓഫീസർ പി. സുബാഷ്, വി.എഫ്.പി.സി.കെ ഡെപ്യുട്ടി മാനേജർ പി.മീര, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ടി. ബാബുക്കുട്ടൻ, എ.ഷൈജമോൾ, സ്വാശ്രയവിപണി പ്രസിഡൻറ് കെ. മദനൻ, ഭാരവാഹികളായ പി. പുഷ്പരാജ്, ഡി. മോഹനൻപിള്ള തുടങ്ങിയവർ സംസാരിച്ചു.