കൊല്ലം: സമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പയിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പിന്റെയും തൃക്കരുവ പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഭരണഘടന ക്വിസ് മത്സരം നടന്നു. സമാപന യോഗം തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ടി. വിജയകുമാർ ഭരണഘടനാ വിശദീകരണവും സമ്മാന വിതരണവും നടത്തി. സംഘം പ്രസിഡന്റ് രാമചന്ദ്രൻ, യൂണിറ്റ് ഇൻസ്‌പെക്ടർ ജോയ്‌മോൻ, ഹോണററി സെക്രട്ടറി സുധീർകുമാർ, തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡാഡു കോടിയിൽ, അനിൽകുമാർ, സംഘം വൈസ് പ്രസിഡന്റ് അൻസാർ പടനിലം, സ്‌കൂൾ പ്രഥമാദ്ധ്യാപിക ലേഖ, ഇന്ദുമോഹൻ, പി.ടി.എ പ്രസിഡന്റ് അജി എന്നിവർ സംസാരിച്ചു.