കുന്നിക്കോട് : പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം നൽകി. പത്തനാപുരം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് എസ്.മുഹമ്മദ് അസ്‌ലം മുച്ചക്ര വാഹനം കുന്നിക്കോട് സ്വദേശി കുഞ്ഞുമോന് കൈമാറി. ചടങ്ങിൽ വിളക്കുടി ഗ്രാമപഞ്ചായത്തംഗം എം.റഹീംകുട്ടി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ ആശംസകൾ അറിയിച്ചു.