prakadanam-

കൊട്ടിയം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥിനെ ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനവും ദേശീയപാതയിൽ കുത്തിയിരുപ്പ് സമരവും നടത്തി.

പള്ളിമുക്ക് പെട്രോൾ പമ്പിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം പള്ളിമുക്ക് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകരും നേതാക്കളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോർപ്പറേഷൻ കൗൺസിലർ കുരുവിള ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം ഷഫീക്ക് കിളികൊല്ലൂർ, ജില്ലാ ഭാരവാഹികളായ ഷാ സലിം, അസൈൻ പള്ളിമുക്ക്, അഡ്വ. മുഹമ്മദ് നഹാസ്, ബിനോയ് ഷാനൂർ, ഷെമീർ മയ്യനാട് എന്നിവർ സംസാരിച്ചു.