
കൊട്ടിയം: എൻ.എസ്.എം.ജി എച്ച്.എസ് സ്കൂളിൽ നടന്ന എസ്.പി.സി ജില്ലാ തല ക്വിസ് മത്സരത്തിൽ കൊല്ലം സിറ്റിയിൽ നിന്ന് 34 സ്കൂളുകളിൽ നിന്നായി നൂറ്റിരണ്ട് കേഡറ്റുകൾ പങ്കെടുത്തു. മൂന്നുപേർ അടങ്ങുന്ന ടീമിൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും പൂതക്കുളം ഗവ. എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കുലശേഖരപുരം ഗവ. എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
സ്റ്റുഡന്റ് പൊലീസ് നോഡൽ ഓഫീസർ സക്കറിയ മാത്യു ഉദ്ഘാടനം ചെയ്തു. ക്വിസ് പ്രോഗ്രാം മാസ്റ്ററായ തഹസിൽദാർ ജി.അരുൺ കുമാർ, പ്രഥമാദ്ധ്യാപിക ജൂഡിത് ലത, കൊല്ലം സബ് ഡിവിഷൻ അഡിഷണൽ നോഡൽ ഓഫീസർ വൈ.സാബു, കമ്മ്യുണിറ്റി പൊലീസ് ഓഫീസർമാരായ ജിസ്മി, ഏയ്ജൽ, അസിസ്റ്റന്റ് നോഡൽ ഓഫീസർ വി. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.