5.1 കോടി രൂപ ചെലവിൽ
കൊല്ലം: മൈനാഗപ്പള്ളിക്കാർക്ക് ഇനി മുട്ടില്ലാതെ കുടിവെള്ളം കിട്ടും. മൈനാഗപ്പള്ളി കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലെത്തി. സംസ്ഥാന പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 5.1 കോടി രൂപ ചെലവിൽ മൈനാഗപ്പള്ളി പൊതു മാർക്കറ്റിലാണ് ഉപരിതല ജലസംഭരണി നിർമ്മിക്കുന്നത്. ശാസ്താംകോട്ട ജലശുദ്ധീകരണശാലയിൽ നിന്ന് 350 എം.എം ഡി.ഐ പൈപ്പ് സ്ഥാപിച്ചാണ് ഇവിടെ ജലം എത്തിക്കുന്നത്.
പമ്പ് സെറ്റുകളും സ്ഥാപിക്കും
എം.എൽ.എ ഫണ്ടിൽ നിന്നും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും 50 ലക്ഷം വീതം ഉൾപ്പെടുത്തിയാണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ഫിൽറ്റർ ഹൗസിൽ സോളാർ പാനലുകൾക്കൊപ്പം 40 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റുകളും സ്ഥാപിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ 22 വാർഡുകളിലും കുടിവെള്ളം മുടക്കമില്ലാതെ ലഭിക്കും.കോവൂർ കുഞ്ഞുമോൻ എം.എൽ.എ