karee
ചിത്രം: കരീപ്രയിലെ ഞാറ്റുവേല ചന്ത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : കരീപ്ര ഗ്രാമപ്പഞ്ചായത്തും കൃഷി ഭവനും ചേർന്ന് ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ഓമനക്കുട്ടൻപിള്ള അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.എസ്.സന്ധ്യഭാഗി, സി. ഉദയകുമാർ, എസ്.എസ്. സുവിധ,

കൃഷി ഓഫീസർ സജീവ്, അസിസ്റ്റന്റ് ഓഫീസർ ബിജി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. സൗജന്യ പച്ചക്കറിത്തൈകളും

വിത്തും വിതരണം ചെയ്തു. കാർഷിക ഉപകരണങ്ങൾ, നടീൽവസ്തുക്കൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവും ഉണ്ടായിരുന്നു.