മുന്നറിയിപ്പ് ബോർഡ് തൂണാക്കിയകട പൊളിച്ചുമാറ്റി (ഇംപാക്ട്
കൊട്ടാരക്കര :എം.സി റോഡിൽ കൊട്ടാരക്കര കലയപുരം മാർ ഇവാനിയോസ് സ്കൂളിന് സമീപത്തെ സ്കൂൾ സിഗ്നൽ ബോർഡ് കടക്കുള്ളിൽ തൂണാക്കി മാറ്റിയ കട കഴിഞ്ഞദിവസം കൊട്ടാരക്കര പൊലീസും കെ.എസ്.ടി.പി അധികൃതരും ചേർന്ന് നീക്കം ചെയ്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞദിവസം കേരള കൗമുദി വാർത്ത നൽകിയിരുന്നു.
വാർത്ത തുണയായി, അധികൃതർ ഇടപെട്ടു
നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപത്തെ ട്രാഫിക് സിഗ്നൽ ബോർഡ് കടയ്ക്കുള്ളിലെ തൂണാക്കിമാറ്റുകയായിരുന്നു. കൂടാതെ കടയുടെ പരസ്യബോർഡ് റോഡിലേക്കിറങ്ങി വാഹനങ്ങളെ തടസപ്പെടുത്തുന്ന വിധമായിരുന്നു. കേരള കൗമുദി വാർത്ത കണ്ടതോടെ പൊലീസും കെ.എസ്.ടി.പി അധികൃതരും നടപടിയെടുക്കുകയായിരുന്നു.
റോഡിന്റെ വശങ്ങളിൽ നിയമവിരുദ്ധമായി അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടിസ്വീകരിക്കും
എം. എസ് .ശ്രീജ
കെ.എസ്.ടി.പി അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എൻജിനീയർ