cpi-
സിപിഐ ശൂരനാട് മണ്ഡലം സമ്മേളനത്തിന്റെ പൊതു സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: സി.പി.ഐ ശൂരനാട് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം കെ.വേണുഗോപാൽ നഗറിൽ നടന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.എസ്. അനിൽ അദ്ധ്യക്ഷനായി. സംഘാടകസമിതി കൺവീനർ എസ്.അജയഘോഷ് സ്വാഗതം പറഞ്ഞു. ആർ. രാജേന്ദ്രൻ , അഡ്വ.എസ്.വേണുഗോപാൽ, അഡ്വ. ആർ .വിജയകുമാർ, കെ .ശിവശങ്കരൻ നായർ, പ്രൊഫ. എസ് .അജയൻ, സി. എം .ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. അബ്ദുൾ റഷീദ് നന്ദി പറഞ്ഞു.