yudham-
ശൂരനാട് വടക്ക് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പുതിയതായി സ്ഥാപിച്ച യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി പി.സതീഷ് ചന്ദ്രൻ നിർവഹിക്കുന്നു.

പോരുവഴി : കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ശൂരനാട് വടക്ക് യൂണിറ്റ് പുതിയതായി പണികഴിപ്പിച്ച യുദ്ധ സ്മാരക സമർപ്പണവും വാർഷിക സമ്മേളനവും നടത്തി. കേരള സ്റ്റേറ്റ് എക്സ്.സർവീസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. സതീഷ് ചന്ദ്രൻ യുദ്ധ സ്മാരക സമർപ്പണം നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.എൻ. ശശിധരൻ അദ്ധ്യക്ഷനായി. ശൂരനാട് ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് എസ്. ശ്രീകുമാർ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമം ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബി.ശശിധരക്കുറുപ്പ് നിർവഹിച്ചു. ജില്ലാ സെക്രട്ടറി ജി.രാജശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ആർ.ശിവൻപിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.സുഭാഷ് കുമാർ അനുശോചനവും ട്രഷറർ കെ.രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. തുളസി ശങ്കർ , ക്യാപ്ടൻ ജി.കെ നായർ , എൻ. മുരളീധരൻ പിള്ള , പി.തങ്കപ്പൻ പിളള, ജയശ്രീ ദിനമണി, റംലാ മുഹമ്മദ്, സിജി .എൻ , എൻ. ഓമനഅമ്മ, സി. ഓമനക്കുട്ടി, അമ്പിളി ഓമനക്കുട്ടൻ, ശ്രീലക്ഷ്മി ബിജു, മിനി വിക്രമൻ , ശിവകുമാർ , ചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.