ചാ​ത്ത​ന്നൂർ: മീ​നാ​ട് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ അ​ദ്ധ്യാ​ത്മ​രാ​മാ​യ​ണ സ​മ്പൂർ​ണ യ​ജ​ഞം നാ​ളെ തു​ട​ങ്ങി 26ന് അ​വ​സാ​നി​ക്കും. ദി​വ​സ​വും രാ​വി​ലെ ക്ഷേ​ത്രാ​ചാ​ര​ച​ട​ങ്ങു​കൾ​ക്ക് പു​റ​മേ യ​ജ​ഞ​ദി​വ​സ​ങ്ങ​ളിൽ രാ​വി​ലെ 6ന് അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​ത​ഹോ​മം, മ​ഹാ​മൃ​ത്യു​ഞ്​ജ​യ​ഹോ​മം, ഉ​ച്ച​യ്​ക്ക് 12ന് അ​ന്ന​ദാ​നം. 22ന് രാ​വി​ലെ 6ന് ഭ​ദ്ര​ദീ​പ​പ്ര​തി​ഷ്ഠ, 23ന് ന​വ​ഗ്ര​ഹ​പൂ​ജ, 24ന് ശ്രീ​രാ​മ​പ​ട്ടാ​ഭ​ഷേ​കം, 26ന് പി​തൃ​ഹോ​മം തു​ടർ​ന്ന് ആ​ചാ​ര്യ​ദ​ക്ഷി​ണ.