കടയ്ക്കൽ: എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ആറ്റുപുറം 1962 -ാം നമ്പ‌ർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക്‌ വാങ്ങിയ കുട്ടികൾക്ക് കാഷ് അവാർഡും അനുമോദനവും സംഘടിപ്പിച്ചു. ഒന്ന് മുതൽ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികൾക്ക് നോട്ട് ബുക്ക്‌ വിതരണവും നടന്നു. ശാഖ പ്രസിഡന്റ്‌ കെ .എസ്‌ .വിജയകുമാർ അദ്ധ്യക്ഷനായി . പഠനോപകരണ വിതരണം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കൊഷ് അവാർഡ് വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ. പ്രേം രാജ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്‌. വിജയൻ, പാങ്ങലുകാട് ശശി, രഘുനാഥൻ,കെ. എം. മധുരി, ശാഖ സെക്രട്ടറി സുദേവൻ,ശാഖ വൈസ് പ്രസിഡന്റ് എൻ. കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.