കുന്നിക്കോട് : ജി.എസ്.ടി കൗൺസിലിൽ ഭക്ഷ്യസാധനങ്ങൾക്ക് വിലവർദ്ധനവ് ആവശ്യപ്പെട്ടത് കേരളത്തിലെയും ബംഗാളിലെയും ധനകാര്യവകുപ്പ് മന്ത്രിമാരാണെന്നും അത് മറച്ച് വെച്ചാണ് വില വർദ്ധനവിനെതിരെ ഇടതുപക്ഷം കേരളത്തിൽ മോദി വിരുദ്ധ പ്രചാരണം നടത്തുന്നതെന്നും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ബി.ജെ.പി കുന്നിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിന് മണ്ഡലം പ്രസിഡന്റ് ബൈജു ജി.തോട്ടശ്ശേരി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.ശ്രീകുമാർ, പദ്മകുമാരി, രാജേശ്വരി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം ബി.രാധാമണി, പത്തനാപുരം മണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂർ സതീഷ്, യുവമോർച്ച കൊല്ലം ജില്ലാ അദ്ധ്യക്ഷൻ വിഷ്ണു പട്ടത്താനം, പട്ടികജാതി മോർച്ച ജില്ലാ അദ്ധ്യക്ഷൻ ബി.ബബുൽ ദേവ്, കുന്നിക്കോട് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി.ബാഹുലേയൻ, എസ്.സുരേഷ് ബാബു, സംസ്ഥാന കൗൺസിലംഗം വിളക്കുടി ചന്ദ്രൻ, കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, ജില്ലാ കമ്മിറ്റിയംഗങ്ങളായ വില്ലൂർ സന്തോഷ്, സതീഷ് കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.