പുനലൂർ: ശ്രീരാമപുരം മത്സ്യമാർക്കറ്റിൽ ഫുഡ് സേഫ്റ്റി സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ ഉപയോഗ ശൂന്യമായ 11 കിലോ ഉണക്കമീൻ നശിപ്പിച്ചു. മത്സ്യമാർക്കറ്റിൽ വിൽപ്പനക്കായി വച്ചിരുന്ന മത്സ്യങ്ങളുടെ സാമ്പിൾ ശേഖരിച്ചു. ലൈസൻസ് ഇല്ലാത്തതും വൃത്തിഹീനവുമായ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ ഹോട്ടലിന് നോട്ടീസ് നൽകി. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ രാവിലെ 9ന് ആരംഭിച്ച റെയ്ഡ് ഉച്ചക്ക് 1 വരെ തുടർന്നു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.എസ്.അരുൺകുമാർ, ലക്ഷ്മി, ലാബ്ടെക്നിഷ്യൻ ശ്രീലക്ഷ്മി, സുബി തുടങ്ങിയവരുടെ നേതൃത്തിലായിരുന്നു റെയ്ഡ്.