കൊല്ലം: മനയിൽകുളങ്ങര ഗവ. വനിത ഐ.ടി.ഐയിൽ 2022 -23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ക്ഷണിച്ചു. 17 എൻ.സി.വി.ടി ട്രേഡുകളാണുള്ളത്. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. സംസ്ഥാനത്തെ എല്ലാ വനിത ഐ.ടി.ഐകളിലും ഉച്ച ഭക്ഷണം സൗജന്യമാണ്. അപേക്ഷകൾ 30 വരെ https://itiadmissions.kerala.gov.in/, https://det.kerala.gov.in/ എന്നീ വെബ്‌സൈറ്റുകൾ വഴി നൽകണം.100 രൂപ ഫീസടയ്ക്കണം. ഫോൺ: 0474 2793714 , 9446404136.