കൊല്ലം: ജില്ലയിൽ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ പുനരാരംഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് താലൂക്ക് ലീഗൽ സർവീസ് അതോറിട്ടി. കേരള ജനകീയ ഉപഭോക്‌തൃ സമിതി വൈസ് പ്രസിഡന്റ് കിളികൊല്ലൂർ തുളസി നൽകിയ ഹർജി പരിഗണിക്കവേയാണ് അതോറിട്ടി അതൃപ്‍തി അറിയിച്ചത്.
സിറ്റി പൊലീസ് കമ്മിഷണറും ജില്ലാ കളക്ടറും പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡുകളുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ 27ന് റിപ്പോർട്ട് ചെയ്യണമെന്ന് അതോറിട്ടി ഉത്തരവായി.
ജില്ലാ ജഡ്ജ് ആർ.സുധാകാന്ത് അദ്ധ്യക്ഷനും അഡ്വ. ബി. ബൈജു അംഗവുമായ അതോറിട്ടിയിൽ ഹർജിക്കാരനുവേണ്ടി അഡ്വ. എം.പി.സുഗതൻ ചിറ്റുമല ഹാജരായി.