കൊല്ലം: ബാലഭവൻ ഡയറക്ടർ, പുവർ ഹോം സെക്രട്ടറി, ഓൾ ഇന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് വൈസ് പ്രസിഡന്റ്, കൊല്ലം റെയിൽവേ പോർട്ടേഴ്സ് യൂണിയൻ പ്രസിഡന്റ്, കേരള ജനകീയ ഉപഭോക്തൃ സമിതി പ്രസിഡന്റ് എന്നീ നിലകളിൽ ജില്ലയിലെ സാന്നിദ്ധ്യമായിരുന്ന എം.ശിവദാസിന്റെ ഒമ്പതാം ചരമവാർഷികത്തിൽ കേരള ജനകീയ ഉപഭോക്തൃ സമിതി അനുസ്‌മരിച്ചു.
എസ്.ആർ.എം.യു ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കൊല്ലം ഡി.എസ്.ഒ സി.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ലീഗൽ മെട്രോളജി ഡെപ്യുട്ടി കൺട്രോളർ പി.ജയചന്ദ്രൻ, കൊല്ലം റെയിൽവേ ഡെപ്യുട്ടി സ്റ്റേഷൻ മാനേജർ എസ്.അജിത്കുമാർ, പി.ടി. എബ്രഹാം എന്നിവർ മുഖ്യാതിഥികളായി. സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി.സുഗതൻ ചിറ്റുമല അദ്ധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി ലൈക് പി.ജോർജ്ജ് സ്വാഗതം പറഞ്ഞു. കൊല്ലം ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് വടക്കേവിള ശശി മുഖ്യപ്രഭാഷണം നടത്തി. സമിതി ഭാരവാഹികളായ കെ.ചന്ദ്രബോസ്, കിളികൊല്ലൂർ തുളസി, ആർ.ജയകുമാർ, ആർ. സുമിത്ര, കുണ്ടറ ഷറഫ്, ഷിഹാബ് പൈനുംമൂട് എന്നിവർ സംസാരിച്ചു.