ഓയൂർ: ടൗൺ ലയൻസ് ക്ലബ്ബിന്റെ 2022-23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന്റെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ലയൺസ് ഇന്റർനാഷണലിന്റെ മുൻ ഗവർണർ അലക്സ് കുര്യാക്കോസ് നിർവഹിച്ചു. നിർദ്ധന കുടുംബത്തിലെ ഒരു യുവതിക്ക് കിഡ്നി മാറ്റിവയ്ക്കുന്നതിനായി ക്ലബ് അംഗമായ പ്രസാദ് ആമ്പാടി നൽകിയ തുക യോഗത്തിൽ വച്ച് കൈമാറി. തിരുവനന്തപുരം ആർ.സി.സിയിലെ നിർദ്ധന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകുന്നതിനുള്ള തുകയും ചെറിയ വെളിനല്ലൂർ ക്ഷേത്രം ജംഗ്ഷനിൽ കോൺവെക്സ് മിറർ സ്ഥാപിക്കുന്നതിനുള്ളതുകയും നീക്കിവച്ചു. പുതിയ ഭാരവാഹികളായി ജാഫർ (പ്രസിഡന്റ്), ചെറുവക്കൽ ഗോപകുമാർ (സെക്രട്ടറി) , സുകുമാരൻ നായർ ട്രഷറർ) എന്നിവർ ചുമതലയേറ്റു.