sulabha-52

അഞ്ചൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊലിക്കോട് ആദ്യ നിവാസിൽ സുലഭയാണ് (ഉഷ, 56) മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 ഓടെ എം.സി റോഡിൽ പൊലിക്കോട് ജംഗ്ഷനിലായിരുന്നു അപകടം. ഇടയത്ത് നിന്ന് ഇരുചക്ര വാഹനത്തിൽ വന്ന സുലഭയെ ആയൂർ ഭാഗത്ത് നിന്നെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 7.30 ഓടെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മകൾ: ഷാരറ്റ്.