കൊല്ലം: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന പാർട്ടി സ്കൂൾ 23, 24 തീയതികളിൽ കൊല്ലം ആർ. ശങ്കർ നഗറിവെ ഫോർവേഡ് ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ ജില്ലകളിൽ നിന്നുള്ള 100 പേർ പങ്കെടുക്കും
23ന് രാവിലെ 10ന് ഫോർവേഡ് ബ്ലോക്ക്‌ ദേശീയ സെക്രട്ടറി ജി. ദേവരാജൻ പാർട്ടി സ്കൂൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ്‌ കുമാർ അദ്ധ്യക്ഷനാകും. പാർട്ടി ജില്ലാ സെക്രട്ടറി പ്രകാശ് മൈനാഗപ്പള്ളി സ്വാഗതം ആശംസിക്കും. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളാആയ കളത്തിൽ വിജയൻ, ബി. രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിക്കും.