കൊല്ലം : കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ജൻ ശിക്ഷൺ പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴിൽ പരിശീലന പരിപാടികൾക്കും ശുചിത്വ പക്ഷാചരണത്തിനും മദർ ഹുഡ് സെന്ററിൽ തുടക്കമായി. മദർഹുഡ് (എം.സി.എം) സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ ജെ.പ്രസന്നകുമാരി ഉദ്‌ഘാടനം ചെയ്തു. തയ്യൽ , ബ്യുട്ടീഷ്യൻ, കമ്പ്യൂട്ടർ എന്നീ വിഭാഗങ്ങളിലായി 150 ഓളം വനിതകളാണ് പരിശീലനം നേടുന്നത്.
നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗം ഹെലൻ രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.സി.എം രക്ഷാധികാരി ഡി.ശ്രീകുമാർ സ്വാഗതം പറഞ്ഞു. ജെ.എസ്.എസ് ഡയറക്ടർ ഡോ.നടയ്ക്കൽ ശശി മുഖ്യപ്രഭാഷണം നടത്തി. കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോ. സംസ്ഥാന നിർവാഹക സമിതി അംഗം കെ.സുനി, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പി.ആർ.ഒ ബി.രാധാകൃഷ്ണ പിള്ള, ജെ.എസ്.എസ് ഫാക്കൽട്ടി ബീന ജോയി, ഉണ്ണി എന്നിവർ സംബന്ധിച്ചു. ജീവകാരുണ്യ പ്രവർത്തകനായ എസ്.ഗണേശിന്റെ ആദരിച്ചു.