കൊല്ലം: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 98.8 ശതമാനം മാർക്ക് നേടിയ തങ്കശേരി മൗണ്ട് കാർമ്മൽ ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആർ.എസും. ഭൂമികയും ചവറ ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ഫാത്തിൻ റഫീഖും ജില്ലയിൽ ഒന്നാം സ്ഥാനം പങ്കിട്ടു.
പട്ടത്താനം സുരഭിനഗർ 250, സൂര്യകാന്തിയിൽ ആർ.രാജീവ് കുമാറിന്റെയും (ജില്ലാ സപ്ലൈ ഓഫീസ്, കൊല്ലം-ഡെപ്യൂട്ടേഷൻ), ജെ.കെ.സൂര്യയുടെയും (റവന്യു വകുപ്പ്, കളക്ട്രേറ്റ് കൊല്ലം) മകളാണ് ആർ.എസ്. ഭൂമിക. ചവറ ഡാലിയ ഹൗസിൽ മുഹമ്മദ് റഫീഖിന്റെയും (സിവിൽ എൻജിനിയർ) എസ്. ഷാലിമയുടെയും (ഹോമിയോ മെഡിക്കൽ ഓഫീസർ, തൃക്കരുവ) മകളാണ് ഫാത്തിൻ റഫീഖ്.