കൊല്ലം: ലേബർ കോൺഫറൻസ് ശുപാർശകൾ നടപ്പാക്കുക, തൊഴിൽ സാഹചര്യം ഒരുക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങി 21 ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 26 മുതൽ 29 വരെ അങ്കണവാടി അധികാർ മഹാപഥവ് - പാർലമെന്റ് ധർണ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് എം.ആർ. രജനി, സെക്രട്ടറി ബി. ഉഷാകുമാരി, ട്രഷറർ റസീനാബീവി, സംസ്ഥാനകമ്മിറ്റി അംഗം ജുബൈദത്ത്, ജില്ലാ കമ്മിറ്റി അംഗം ബിന്ദു എന്നിവർ പങ്കെടുത്തു.