കൊല്ലം: സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന് 100 ശതമാനം വിജയം. എല്ലാ വിഷയങ്ങൾക്കും എ വൺ നേടി സയൻസ് ഗ്രൂപ്പിൽ എയ്ബ സുനിലും സയൻസ് ഗ്രൂപ്പിൽ മുഹമ്മദ് അസ്ലമും കൊമേഴ്സ് ഗ്രൂപ്പിൽ എസ്.വിഷ്ണുവും സ്കൂൾ ടോപ്പറായി.

14 കുട്ടികൾ ഡിസ്റ്റിംഗ്ഷൻ നേടി. 46 കുട്ടികൾക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു. മറ്റ് കുട്ടികൾ 50 ശതമാനത്തിലധികം മാർക്ക് നേടി.

ഡിസ്റ്റിംഗ്ഷൻ

എയ്ബ സുനിൽ, മുഹമ്മദ് അസ്ലം, എസ്.ആദിത്യഗൗരി,​ ബി. തീർത്ഥ,​ റിന്റ രേണു, പി.എം. സാന്ദ്ര, എസ്.സാന്ദ്ര.

സബ്ജക്ട് ടോപ്പേഴ്സ്

ഇംഗ്ലീഷ് - എസ്. ആദിത്യഗൗരി (97), മാത്സ് - എയ്ബ സുനിൽ (97), ഫിസിക്സ് - എയ്ബ സുനിൽ (97), കെമിസ്ട്രി - മുഹമ്മദ് അസ്ലം (99), ബി. തീർത്ഥ (99)

ബയോളജി - മുഹമ്മദ് അസ്ലം (99), എയ്ബ സുനിൽ (99), കമ്പ്യൂട്ടർ സയൻസ് - ഡിനോ സാജൻ (84), ബിസിനസ് സ്റ്റഡീസ് - അർജുൻ കൃഷ്ണ (72),​ കൊമേഴ്സ് - എസ്. വിഷ്ണു (80), അർജുൻ കൃഷ്ണ (80), എക്കണോമിക്സ് - എസ്. വിഷ്ണു (81), മലയാളം - മുഹമ്മദ് അസ്ലം (99), എയ്ബ സുനിൽ (99).