അ‌ഞ്ചൽ: സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകളിൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ നൂറ് ശതമാനം വിജയം നേടി. പത്താംക്ലാസ് പരീക്ഷയിൽ 96.2 ശതമാനം മാർക്ക് നേടി ജോസ്‌ന ജോസ് സ്‌കൂൾ ടോപ്പറായി. 45 കുട്ടികൾ ഡിസ്റ്റിംഗ്ഷൻ നേടി.
പ്ലസ്ടു പരീക്ഷയിൽ 96 ശതമാനം മാർക്ക് നേടി സയൻസ് വിഭാഗത്തിലെ ബി.കെ. ലക്ഷ്മി സ്‌കൂൾ ടോപ്പറായി. കൊമേഴ്‌സ് വിഭാഗത്തിൽ ആർ. നവ്യ,​ ഹുമാനിറ്റീസ് വിഭാഗത്തിൽ ജെ.എസ്. ശില്പ എന്നിവർ ടോപ്പറായി. 62 കുട്ടികൾ ഡിസ്റ്റിംഗ്ഷനും നേടി. വിജയികളെ ശബരിഗിരി സ്‌കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ, സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ എന്നിവർ അഭിനന്ദിച്ചു.