കൊല്ലം: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ കൊല്ലം എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂളിന് നൂറ് ശതമാനം വിജയം. പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 156 വിദ്യാർത്ഥികളിൽ 103 പേർ ഡിസ്റ്റിംഗ്ഷനും 53 പേർ ഫസ്റ്റ് ക്ലാസും നേടി. 492 (98.4%) മാർക്ക് നേടി നേഹ മനോജ് ഒന്നാം സ്ഥാനവും 488 (97.6%) മാർക്ക് നേടി എസ്. ഇഹ്സാൻ രണ്ടാം സ്ഥാനവും 487 (97.4%) മാർക്ക് നേടി എസ്. ആദിത്യൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നേഹ മനോജ് സയൻസിനും എസ്.ഇഹ്സാൻ, സിയ ആൻ ഫിലിപ്പ്, എ.എസ്. ദേവിപ്രിയ, നന്ദന ഷിബു സത്യൻ, വിനീത്.ബി.നായർ എന്നിവർ മലയാളത്തിനും 100 ൽ 100 മാർക്ക് നേടി.
പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ 83 വിദ്യാർത്ഥികളിൽ 39 പേർ ഡിസ്റ്റിംഗ്ഷനും 44 പേർ ഫസ്റ്റ് ക്ലാസും നേടി. 476 മാർക്ക് നേടി അമൃത അനിൽ ഒന്നാം സ്ഥാനവും 475 മാർക്ക് നേടി ദീപക് പ്രദീപും മുഹമ്മദ് ഫർഹാനും രണ്ടാം സ്ഥാനവും 464 മാർക്ക് വാങ്ങി ദൃശ്യ ഉദയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ. സാംബശിവൻ, പ്രിൻസിപ്പൽ എസ്.നിഷ എന്നിവർ അഭിനന്ദിച്ചു.