കൊല്ലം: സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകളിൽ കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിന് മികച്ച വിജയം. 12-ാം ക്ലാസ് പരീക്ഷ എഴുതിയ 259 കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. സയൻസ് ഗ്രൂപ്പിൽ 489 (97.8%) മാർക്ക് വാങ്ങി പി.എസ്. അഭിഷേക് നാരായണൻ ഒന്നാം സ്ഥാനവും 487 (97.4%) മാർക്ക് വാങ്ങി എം.എസ്. ദേവാനന്ദ് രണ്ടാം സ്ഥാനവും 485 (97%) മാർക്ക് വീതം നേടി കെ.ആർ.അഭിനന്ദ് ബാബു, ദേവിക അനിൽ എന്നിവർ മൂന്നാം സ്ഥാനത്തുമെത്തി.
കൊമേഴ്‌സ് ഗ്രൂപ്പിൽ 481 (96.2%) മാർക്ക് വാങ്ങി റിതിക സതിഷ് ഒന്നാം സ്ഥാനവും 479 (95.8%) മാർക്ക് വാങ്ങി ഭാഗ്യ അശോക് രണ്ടാം സ്ഥാനവും 471 (94.2%) മാർക്ക് വാങ്ങി എസ്. സപ്ന മൂന്നാം സ്ഥാനവും നേടി. 177 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.
പത്താം ക്ലാസ് പരീക്ഷ എഴുതിയ 238 വിദ്യാർത്ഥികളും വിജയിച്ചു. 491 (98.2%) മാർക്ക് നേടി എൻ.നൗഫാൻ ഒന്നാം സ്ഥാനവും 489 (97.8%) മാർക്ക് വീതം വാങ്ങി ആർ.എസ്.ദേവിക, അദ്വൈത അജിത്ത് എന്നിവർ രണ്ടാം സ്ഥാനവും 488 (97.6%) മാർക്ക് വീതം വാങ്ങി ബി. നിത്യ, ബി.എസ്. അമൃത എന്നിവർ മൂന്നാം സ്ഥാനവും നേടി.