കൊല്ലം: സി.ബി.എസ്.ഇ പത്ത്,​ പ്ളസ് ടു പരീക്ഷകളിൽ വെറ്റിലത്താഴം നവ്ദീപ് പബ്ലിക് സ്കൂളിന് തിളക്കമാർന്ന വിജയം.

പത്താം ക്ളാസ് പരീക്ഷ എഴുതിയ 127 വിദ്യാർഥികളിൽ 40 പേർ തൊണ്ണൂറ് ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 98 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനും മറ്റുള്ളവർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ശിവാനി പിള്ള 496 (99.2%) മാർക്കോടെ ഒന്നാം സ്ഥാനവും അമ്മു അവന്തിക 493 (98.6%) മാർക്കോടെ രണ്ടാം സ്ഥാനവും കാവ്യ.ആർ.നായർ 491 (98.2%) മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്ളസ് ടു പരീക്ഷ എഴുതിയ 67 വിദ്യാർത്ഥികളിൽ പത്തുപേർ തൊണ്ണൂറ് ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 36 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനും മറ്റുള്ളവർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 485 മാർക്കോടെ എ.എസ്. മീനാക്ഷി ഒന്നാം സ്ഥാനവും നിക്കോ സാബു ജോസഫ് 483 മാർക്കോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ, സീനിയർ പ്രിൻസിപ്പൽ പ്രീത ക്ലീറ്റസ്, പ്രിൻസിപ്പൽ അർവിന്ദ് ക്ലീറ്റസ് എന്നിവർ വിജയികളെ അനുമോദിച്ചു.