കൊട്ടാരക്കര: സി.പി.ഐ കൊട്ടാരക്കര മണ്ഡലം സമ്മേളനത്തിന് തുടക്കമായി. ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെട്ട പതാക, കൊടിമര, ബാനർ ജാഥകൾ വൈകിട്ട് കൊട്ടാരക്കര ചന്തമുക്കിൽ സംഗമിച്ചു. തുടർന്ന് നഗരസഭ മൈതാനിയിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻ മന്ത്രി കെ.രാജു, കെ.ആർ.ചന്ദ്രമോഹനൻ, ചെങ്ങറ സുരേന്ദ്രൻ, ആർ.രാജേന്ദ്രൻ, കെ.എസ്.ഇന്ദുശേഖരൻ നായർ, മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി, ഡി.രാമകൃഷ്ണ പിള്ള, എ.മന്മദൻ നായർ, എസ്.വിനോദ് കുമാർ, കെ.ഉണ്ണിക്കൃഷ്ണ മേനോൻ, ജി.മാധവൻ നായർ എന്നിവർ സംസാരിച്ചു. ഇന്ന് സൗപർണിക ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. പി.എസ്.സുപാൽ എം.എൽ.എ, ആർ.രാജേന്ദ്രൻ, ആർ.രമേശൻ, കെ.എസ്.ഇന്ദുശേഖരൻ നായർ എന്നിവർ സംസാരിക്കും. നാളെ വൈകിട്ട് സമ്മേളനത്തിന് കൊടിയിറങ്ങും.