1-

കൊല്ലം: ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നത് പരപുരുഷ ബന്ധമുള്ളതുകൊണ്ടാണെന്ന് ആരോപിച്ച് ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. പൂതക്കുളം വില്ലേജിൽ പുന്നേക്കുളം മാടൻനട തൊടിയിൽ വീട്ടിൽ കലക്കോട് കിഴക്കേപണ്ടാരവിയിൽ വിനേഷ് (33) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. 21ന് വൈകിട്ട് 4ന് വീട്ടിലെത്തിയ വിനേഷ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും തലയ്ക്കുനേരെ വെട്ടുകയുമായിരുന്നു. ഒഴിഞ്ഞു മാറിയതിനാൽ വലതുകാൽ മുട്ടിന് ഗുരുതരപരിക്കേറ്റു. തറയിൽ വീണ യുവതിയെ ഇയാൾ നിലത്തിട്ട് ചവിട്ടിയും തല്ലിയും ഉപദ്റവിക്കുന്നത് കണ്ട നാട്ടുകാർ ഇടപെട്ട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരവൂർ പൊലീസ് ഇൻസ്‌പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ എസ്‌.ഐമാരായ നിതിൻ നളൻ, നിസാം, വിനോദ്, എ.എസ്‌.ഐമാരായ സജു, രമേഷ് എസ്.സി.പി.ഒ അജിത്ത്, സി.പി.ഒമാരായ ദീപക് ദാസ്, അരുൺകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.