കൊല്ലം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂൾ നൂറു ശതമാനം വിജയം നേടി . 93 ശതമാനം മാർക്ക് നേടി സയ്‌നാ സലിം ഒന്നാം സ്ഥാനവും അനഘ ശ്രീലാൽ രണ്ടാം സ്ഥാനവും സി.അഭിജിത്ത് ബാബു, ആദ്യ അജി, അശ്വിൻ ശോഭനൻ, എ.ദേവാനന്ദ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‍സ് എന്നീ വിഷയങ്ങളിൽ സയ്‌ന സലീമും ഇംഗ്ലീഷിൽ ഉത്സാഹ്.സി.ദാസും മലയാളത്തിൽ സി.എസ്.ആര്യയും കമ്പ്യൂട്ടർ സയൻസിൽ അദ്വൈത്.എസ്. അജിത്തും സബ്ജക്ട് ടോപ്പേഴ്‌സായി. 22 പേർ ഡിസ്റ്റിംഗഷനും മറ്റുള്ളവർ ഹൈ ഫസ്റ്റ് ക്ലാസും നേടി.

പത്താം ക്ലാസ് പരീക്ഷയിൽ റെക്കാഡ്‌ നേട്ടം സ്കൂൾ കരസ്ഥമാക്കി. 99 ശതമാനം മാർക്ക് നേടി സിനാൻ സലിം ഒന്നും 98 ശതമാനം മാർക്ക് നേടി ജെ.ശ്രേയ രണ്ടും 94 ശതമാനം മാർക്ക് നേടി ജെ. ആദിത്യൻ, അനാമിക സന്തോഷ്, കീർത്തന ബിജു എന്നിവർ മൂന്നും സ്ഥാനത്തെത്തി. സിനാൻ സലീമും ജെ.ശ്രേയയും സയൻസിൽ നൂറിൽ നൂറു മാർക്ക് നേടി. 12 കുട്ടികൾ 90 ശതമാനം മാർക്കിന് മുകളിലും 20 പേർ ഡിസ്റ്റിംഗ്ഷനും മറ്റുള്ളവർ ഹൈ ഫസ്റ്റ് ക്ലാസും നേടി.