കൊല്ലം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിന്റെ നിയന്ത്രണത്തിൽ എഴുകോൺ, തേവള്ളി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജി.ഐ.എഫ്.ഡി സെന്ററുകളിൽ ഒരു ഇംഗ്ലീഷ് അദ്ധ്യാപകന്റെ താത്കാലിക ഒഴിവ്. ഹയർ സെക്കൻഡറി നിലവാരമുള്ള വിരമിച്ച അദ്ധ്യാപകർക്കും പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 26ന് രാവിലെ 11ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം.