കൊല്ലം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സഹകരണ ആശുപത്രി ജീവനക്കാരുടെ സംസ്ഥാന കൺവെൻഷൻ നാളെ കൊല്ലത്ത് നടക്കും. എൻ.എസ് മെഡിലാന്റ് കാമ്പസിലാണ് കൺവെൻഷൻ. സംസ്ഥാനത്തെ നൂറോളം സഹകരണ ആശുപത്രികളിലെ പ്രതിനിധികൾ പങ്കെടുക്കും.
രാവിലെ 9.30ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.എം.വഹീദ അദ്ധ്യക്ഷയാകും. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി അഡ്വ. പി.സജി, എം.നൗഷാദ് എം.എൽ.എ, യൂണിയൻ നേതാക്കളായ ബി.അനിൽ കുമാർ, എ.പ്രദീപ്, പി.ഷിബു, എം.എസ്. ശ്രീകുമാർ, പി.ശൈലജകുമാരി എന്നിവർ പങ്കെടുക്കും.
11.30ന് സെമിനാർ എൻ.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ വിഷയാവതരണം നടത്തും. ആശുപത്രി സബ്കമ്മിറ്റി ചെയർപേഴ്‌സൺ കെ. സുജയ അദ്ധ്യക്ഷയാകും.