cv
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളപ്പാടം ഫൈസൽ, സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം എന്നിവർ സി.വി. പത്മരാജന് പൊന്നാട ചാർത്തുന്നു

കൊല്ലം: ആശംസകളുമായെത്തിയ രാഷ്ട്രീയത്തിലെയും സാമൂഹ്യരംഗത്തെയും ശിഷ്യഗണങ്ങളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും സ്നേഹവലയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി.പത്മരാജന്റെ 91-ാം ജന്മദിനാഘോഷം.

എല്ലാ ജന്മദിനത്തിലും എന്ന പോലെ രാവിലെ തന്നെ കോൺഗ്രസ് പ്രവർത്തകർ സി.വി.പത്മരാജന്റെ ആനന്ദവല്ലീശ്വരത്തെ വീട്ടിലേക്ക് എത്തിത്തുടങ്ങിയിരുന്നു. എ.കെ.ആന്റണി, എം.എം.ഹസൻ തുടങ്ങിയ നേതാക്കൾ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു. സഹകരണ ജനാധിപത്യ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ പൊന്നാട ചാർത്തി ആദരിച്ചു. ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു, ജനാധിപത്യ സഹകരണവേദി ഭാരവാഹികളായ കെ. ബേബിസൺ, വി. ഓമനകുട്ടൻപിള്ള, എൻ. ഉണ്ണികൃഷ്ണൻ, ബിജു വിശ്വരാജൻ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കുളപ്പാടം ഫൈസൽ, സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമെത്തിയിരുന്നു.