കൊല്ലം: ചന്ദനത്തോപ്പ് സർക്കാർ ബേസിക് ട്രെയിനിംഗ് സെന്ററുകളിലേക്ക് എസ്.എസ്.എൽ.സി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷം ദൈർഘ്യമുള്ള അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (എ.ഒ.സി.പി), ഇൻസ്ട്രമെന്റ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ് (ഐ.എം.സി.പി), ലബോറട്ടറി അസിസ്റ്റന്റ് കെമിക്കൽ പ്ലാന്റ് (എൽ.എ.സി.പി), മെയിന്റനൻസ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ് (എം.എം.സി.പി), ഒരു വർഷം ദൈർഘ്യമുള്ള ഫുഡ് പ്രൊഡക്ഷൻ ജനറൽ (എഫ്.പി.ജി ), ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസിസ്റ്റന്റ് (എഫ്.ബി.എസ്), കാറ്ററിംഗ് ആൻഡ് ഹോസ്പിറ്റൽ അസിസ്റ്റന്റ് (സി.എച്ച്,എ), ബേക്കർ ആൻഡ് കൺഫെക്ഷണർ കോഴ്‌സുകളിലേക്ക് 30ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം. https://itiadmissions.kerala.gov.in പോർട്ടൽ, https://det.kerala.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.