sukumaran-k-51

പുനലൂർ: കോൺഗ്രസ് നേതാവിനെ റബർ മരത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റായ കലയനാട് ചുണ്ടവിള വീട്ടിൽ കെ. സുകുമാരനെയാണ് (51) വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂർ പൊലീസ് മേൽ നടപടി സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: പ്രമീള (ഓയിൽ പാം ഇന്ത്യ ജീവനക്കാരി). മകൻ: അനന്തു.