കൊല്ലം : രചന ബുക്കിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ.എസ്.സുലഭ രചിച്ച 'സാഹിത്യത്തിലെ നിലാകീറുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടന്നു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പ്രൊഫ.എൻ.വിജയത്തിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. കൃതിയെക്കുറിച്ചുള്ള പഠനവും അദ്ദേഹം നടത്തി. ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.അനിത ശങ്കർ സംസാരിച്ചു. ഭാസ്കരൻ സ്വാഗതവും സുലഭ നന്ദിയും പറഞ്ഞു.