കൊല്ലം: ജില്ലയിലെ വിവിധ നഗരസഭ ഓഫീസുകളിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കൊല്ലം കോർപ്പറേഷൻ ഓഫീസ്, ഇരവിപുരം സോണൽ ഓഫീസ്, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പൽ ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ചട്ടങ്ങൾ പാലിക്കാതെ കെട്ടിട നമ്പർ നൽകിയത് പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരിശോധന. കെട്ടിട നിർമ്മാണ പെർമിറ്റ്, എൻജിനിയറിംഗ് വിഭാഗങ്ങളിലാണ് പരിശോധന നടന്നത്. ഇന്നും പരിശോധന തുടർന്നേക്കും. കൊല്ലം വിജിലൻസ് ഓഫീസിന് പുറമേ മറ്റ് ജില്ലകളിൽ നിന്നുള്ള സംഘവും എത്തിയിരുന്നു.