കൊല്ലം : മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി.
മയ്യനാട് കൃഷി ഓഫീസർ സി.അനൂപ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വനിതാ വേദി കൺവീനർ വി.സിന്ധു, ഭരണ സമിതി അംഗവും റിട്ട.കൃഷി വകുപ്പ് ഉദ്യോഗസ്ഥയുമായ എസ്.ഷീല എന്നിവർ നേതൃത്വം നൽകി