കൊല്ലം: സി.ബി.എസ്.ഇ പത്താം ക്ളാസ്, പ്ളസ്ടു പരീക്ഷകളിൽ നെടുമൺകാവ് കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിന് നൂറുമേനിയുടെ വിജയത്തിളക്കം. പ്ളസ് ടു ഹുമാനിറ്റിക്സിൽ അഞ്ഞൂറിൽ 497 മാർക്കും നേടിയ (ഹിസ്റ്ററി 100, പൊളിറ്റിക്സ് 100, ഇക്കണോമിക്സ് 99, ജോഗ്രഫി 99, ഇംഗ്ലീഷ് 99) എസ്.ആർ.ലക്ഷ്മി സ്കൂൾ ടോപ്പറായി.
ജില്ലാതലത്തിലും ലക്ഷ്മിയാണ് കൂടുതൽ മാർക്ക് നേടിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പ്ലസ് ടു സയൻസിൽ ചേതൻ ജയറാമും ഹരിതയും അഫ്സീനഖാനും ഫുൾ എ-വൺ നേടി. അഫ്സീനഖാന് മലയാളത്തിന് നൂറിൽ നൂറുമാർക്കും ലഭിച്ചു. കമ്പ്യൂട്ടറിൽ കൃഷ്ണനുണ്ണിയും ഫാത്തിമ നസ്രിനും ഉയർന്ന മാർക്ക് നേടി.
പത്താം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിസ്റ്റിംഗ്ഷൻ ലഭിച്ചത് നേട്ടമായി. ഇതിൽ 23 കുട്ടികൾ 90 ശതമാനം മാർക്കിന് മുകളിൽ നേടി. 492 മാർക്ക് ലഭിച്ച എസ്.ശ്രേയയാണ് സ്കൂൾ ടോപ്പർ. ദേവി നന്ദനയും (490), റീജ എബിയും (485), എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ ചെയർമാൻ പി.സുന്ദരനും മാനേജ്മെന്റ് കമ്മിറ്റിയും അദ്ധ്യാപകരും അഭിനന്ദിച്ചു.