കൊല്ലം : വർക്കല എം.ജി.എം മോഡൽ സ്കൂളിന് പത്താം ക്ലാസ് , പ്ലസ് ടു പരീക്ഷയിൽ നൂറുമേനി വിജയം. പത്താം ക്ലാസിൽ 500 ൽ 494 മാർക്കോടെ എസ്.എസ്.ശ്രീയ ഒന്നാം സ്ഥാനവും എസ്.ഗൗരി പാർവതി 500 ൽ 488 മാർക്കോടെ രണ്ടാം സ്ഥാനവും 500 ൽ 484 മാർക്കോടെ എസ്.ആകാശ് മൂന്നാം സ്ഥാനവും നേടി.
പ്ലസ് ടി സയൻസ് വിഷയങ്ങളിൽ 99 ശതമാനം മാർക്കോടെ എസ്.എസ്.അൻസിൽ ഒന്നാമതും ( 494 ) , അലീഷാ ഷാഹിന 95 ശതമാനം മാർക്കോടെ രണ്ടാമതും ( 476 ), എ .ഫർസാന 95 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും ( 474 ) നേടി.
കൊമേഴ്‌സ് വിഷയങ്ങളിൽ 92ശതമാനം( 462 ) മാർക്കോടെ അലീന ഷിയ ഒന്നാമതും . 88 ശതമാനം( 440 ) മാർക്കോടെ സൂര്യ ഗായത്രി രണ്ടാം സ്ഥാനവും , 80 ശതമാനം( 402 ) മാർക്കോടെ എസ്. ഫർഹാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി .